സ്വപ്ന പദ്ധതി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ലോകത്തിന്റെ നെറുകയിൽ വിഴിഞ്ഞം തുറമുഖം; സ്വപ്ന പദ്ധതി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി PM Narendra Modi inaugurates Vizhinjam International Seaport in Thiruvananthapuram
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
രാവിലെ 10.20 ഓടെ വിഴിഞ്ഞത്തെത്തിയ /പ്രധാനമന്ത്രി തുറമുഖം നടന്ന് കണ്ടതിന് ശേഷമാണ് പരിപാടി നടക്കുന്ന വേദിയിലേക്ക് എത്തിയത്. ആർപ്പുവിളികളോടെ ജനങ്ങൾ മോദിയെ വേദിയിലേക്ക് വരവേറ്റു. കേരളത്തിന്റെ പാരമ്പരാഗത വസ്ത്രമായ കസവ് മുണ്ടും കുർത്തയും ധരിച്ചാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് പ്രധാനമന്ത്രി എംഎസ് സിയുടെ കൂറ്റൻ കപ്പലിനെ പ്രധാനമന്ത്രി സ്വീകരിക്കും. നൂറ് കണക്കിന് ആളുകൾ ഉദ്ഘാടനത്തിൽ പങ്കെടുക്കാനെത്തി.
വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് വിഴിഞ്ഞം തുറമുഖത്ത് ഒരുക്കിയിരിക്കുന്നത്.
“കേരളത്തിന്റെ സ്വപ്ന സാക്ഷാത്കാരം”; വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് പിണറായി വിജയൻ തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാലമായ സ്വപ്നം സാക്ഷാത്കരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം പോർട്ടിന്റെ നിർമാണത്തിൽ അദാനി ഗ്രൂപ്പ് മികച്ച പ്രവർത്തനങ്ങളാണ് ചെയ്തതെന്നും ഇത് ലോകത്തിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണെന്നും പിണറായി വിജയൻ പറഞ്ഞു. “നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികൾ നടപ്പാക്കാൻ കരുത്താകുന്നത്.
അഭിമാന നിമിഷമാണിത്. ആദ്യമായാണ് ഇന്ത്യയിൽ ഒരു സംസ്ഥാനത്തിന്റെ മുൻകൈയിൽ ബൃഹത് നിർമാണം നടക്കുന്നത്. 2028-ൽ എല്ലാ ഘട്ട നിർമാണങ്ങളും പൂർത്തിയാക്കും രാജ്യത്തിന്റെ പ്രധാന പോർട്ടായി മാറുകയാണ് വിഴിഞ്ഞം തുറമുഖം. ലോകത്തിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി മാറും. തുറമുഖത്തിന്റെ നിർമാണം പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി.
കേരളത്തിന്റെ സ്വപ്ന പദ്ധതിക്കായി എല്ലാവരും സഹകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 8,686 കോടി ചെലവിൽ നിർമിച്ച വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു ഉദ്ഘാടന പ്രസംഗത്തിനിടെ കേരളത്തിലെ വികസന പദ്ധതികളെ കുറിച്ച് പ്രധാനമന്ത്രി അക്കമിട്ടു പറഞ്ഞു.
കേന്ദ്ര പദ്ധതികളിലൂടെ കേരളത്തിന്റെ വികസനം യാഥാർത്ഥ്യമാക്കിയെന്നും മത്സ്യത്തൊഴിലാളികൾക്ക് പ്രഥമ പരിഗണന നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചരിത്ര നിമിഷം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു; ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനെന്ന് മോദി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നൽകുമെന്നും വ്യക്തമാക്കി
രാജ്യത്തിന്റെ തുറമുഖ നഗരങ്ങൾ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാറിനൊപ്പം ചേർന്ന് വിഴിഞ്ഞം തുറമുഖ വികസനം കേന്ദ്ര സർക്കാർ യാഥാർത്ഥ്യമാക്കി. ഇന്നത്തെ പരിപാടി ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തും. ഞാൻ വിഴിഞ്ഞം തുറമുഖം കണ്ടു. ഇത്ര വലിയ തുറമുഖം ഗൗതം അദാനി കേരളത്തിൽ നിർമിച്ചതിന് ഗുജറാത്തുകാർ അദ്ദേഹത്തോട് പിണങ്ങുമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.
കൊല്ലം ബൈപ്പാസും ആലപ്പുഴ ബൈപ്പാസും കേന്ദ്ര സർക്കാർ അതിവേഗം പൂർത്തിയാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രപദ്ധതികളിലൂടെ കേരളത്തിന്റെ വികസനം യാഥാർഥ്യമാക്കി. മത്സ്യത്തൊഴിലാളികൾക്കും പ്രാഥമിക പരിഗണ നൽകി. നമ്മുടെ കേരളത്തിൽ ആളുകൾ സൗഹാർദത്തോടെ ജീവിക്കുന്നു. മാർപ്പാപ്പയുടെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതിയും മന്ത്രി ജോർജ്ജ് കുര്യനും പങ്കെടുത്തു. പലതവണ തനിക്ക് മാർപ്പാപ്പയെ കാണാൻ അവസരം കിട്ടി. അദ്ദേഹത്തിന്റെ പ്രത്യേക സ്നേഹം അനുഭവിക്കാനായി. നമുക്ക് ഒരുമിച്ച് കേരളം പടുത്തുയർത്താം. ജയ് കേരളം, ജയ് ഭാരത് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ഗവർണർ രാജേന്ദ്ര അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വിഎൻ വാസവൻ, എംപിമാരായ ശശി തരൂർ, ജോൺ ബ്രിട്ടാസ്, എംഎൽഎ എം വിൻസൻ്റ്, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
രാവിലെ ഹെലികോപ്റ്റർ മാർഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച് വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎൽഎമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു. ആർപ്പുവിളിച്ചാണ് സദസിലുണ്ടായിരുന്ന ബിജെപി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു.