ഇ-ശ്രം കാര്ഡ് www.eshram.gov.in

E SRAM ഇ-ശ്രം കാര്ഡ് www.eshram.gov.in

ഇ-ശ്രം കാര്ഡ്  www.eshram.gov.in

എന്താണ് ഇ-ശ്രം കാര്‍ഡ്

രാജ്യത്തെ അസംഘടിത മേഖലയിൽ ലഭ്യമാകുന്ന പലതരം സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളുടെയും ശരിയായ പ്രയോജനം അർഹതപ്പെട്ടവരിലേക്കെത്തിക്കുന്ന പദ്ധതിയാണ് ഇ-ശ്രം.

ആധാർ ബന്ധപ്പെടുത്തിയ മൊബൈൽ നമ്പർ, ദേശസാൽകൃത ബാങ്ക് നൽകിയിട്ടുള്ള പാസ് ബുക്ക് എന്നിവ ഉപയോഗിച്ച് ഇ-ശ്രം രജിസ്റ്ററേഷൻ നടത്താം. ഇതിനു www.eshram.gov.in  സന്ദർശിച്ചാൽ മതി. ഇതിനു പുറമെ അക്ഷയ സെന്ററുകൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ വഴിയും പൂർണമായും സൗജന്യമായി രജിസ്‌ട്രേഷൻ നടത്താം. ഇതിനു വേണ്ടുന്ന ചെലവ് തുകയായ 20 രൂപ കേന്ദ്രമാണ് വഹിക്കുന്നത്.

പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഇ-ശ്രം കാർഡ് രാജ്യമെമ്പാടും സ്വീകരിക്കും. പി എം എസ് ബി വൈ പദ്ധതി പ്രകാരം അപകട മരണത്തിനും പൂർണ അംഗ വൈകല്യത്തിനും 2 ലക്ഷം രൂപയും  ഭാഗിക വൈകല്യത്തിന് 1 ലക്ഷം രൂപയും സഹായം, ദുരന്ത സമയങ്ങളിൽ ഡി ബി ടി വഴി നേരിട്ട് സഹായ തുക കൈമാറൽ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ഇതിലൂടെ ലഭിക്കു

16 നും 59 നും ഇടയില്‍ പ്രായമുള്ള, അസംഘടിത മേഖലയിലെ ഏതൊരു തൊഴിലാളിക്കും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനും അവരുടെ ഇ-ശ്രം കാര്‍ഡ് കൈവശം വെയ്ക്കാനും കഴിയും.

ഇ-ശ്രം പോര്‍ട്ടലില്‍ (E-Shram Portal) ഇതുവരെ 20 കോടി രജിസ്ട്രേഷനുകള്‍ നടന്നതായി ഇന്ത്യന്‍ സര്‍ക്കാരിന് കീഴിലുള്ള തൊഴില്‍ മന്ത്രാലയം (Ministry of Labour) അറിയിച്ചു. അസംഘടിത മേഖലകളിലെ (Unorganised Sector) തൊഴിലാളികളുടെ ഒരു ഡാറ്റാബേസ് (Database) രൂപീകരിക്കുന്നതിനായാണ് ഇന്ത്യാ ഗവണ്‍മെന്റ് ഇ-ശ്രം പോര്‍ട്ടല്‍ ആരംഭിച്ചത്.

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തുടനീളം 37,23,639 പേര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 52.83 ശതമാനം സ്ത്രീകളായിരുന്നു, 47.17 ശതമാനം പേര്‍ പുരുഷ തൊഴിലാളികളാണ്.

പദ്ധതി ആരംഭിച്ചതിന് ശേഷം, ഉത്തര്‍പ്രദേശില്‍ നിന്ന് 7,27,71,500 പേരും പശ്ചിമ ബംഗാളില്‍ നിന്ന് 2,39,05,965 പേരും ഇ-ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബീഹാറില്‍ നിന്നുള്ള 1,90,74,046 തൊഴിലാളികളും ഒഡീഷയില്‍ നിന്നുള്ള 1,28,53,007 തൊഴിലാളികളും ജാര്‍ഖണ്ഡില്‍ നിന്നുള്ള 70,96,842 തൊഴിലാളികളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. ഈ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇ-ശ്രം കാര്‍ഡ് നല്‍കും.

 E-Shram Card | എന്താണ് ഇ-ശ്രം കാര്‍ഡ്? ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെ?

16 നും 59 നും ഇടയില്‍ പ്രായമുള്ള, അസംഘടിത മേഖലയിലെ ഏതൊരു തൊഴിലാളിക്കും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനും അവരുടെ ഇ-ശ്രം കാര്‍ഡ് കൈവശം വെയ്ക്കാനും കഴിയും.

ഇ-ശ്രം പോര്‍ട്ടലില്‍ (E-Shram Portal) ഇതുവരെ 20 കോടി രജിസ്ട്രേഷനുകള്‍ നടന്നതായി ഇന്ത്യന്‍ സര്‍ക്കാരിന് കീഴിലുള്ള തൊഴില്‍ മന്ത്രാലയം (Ministry of Labour) അറിയിച്ചു. അസംഘടിത മേഖലകളിലെ (Unorganised Sector) തൊഴിലാളികളുടെ ഒരു ഡാറ്റാബേസ് (Database) രൂപീകരിക്കുന്നതിനായാണ് ഇന്ത്യാ ഗവണ്‍മെന്റ് ഇ-ശ്രം പോര്‍ട്ടല്‍ ആരംഭിച്ചത്.

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തുടനീളം 37,23,639 പേര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 52.83 ശതമാനം സ്ത്രീകളായിരുന്നു, 47.17 ശതമാനം പേര്‍ പുരുഷ തൊഴിലാളികളാണ്.

പദ്ധതി ആരംഭിച്ചതിന് ശേഷം, ഉത്തര്‍പ്രദേശില്‍ നിന്ന് 7,27,71,500 പേരും പശ്ചിമ ബംഗാളില്‍ നിന്ന് 2,39,05,965 പേരും ഇ-ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബീഹാറില്‍ നിന്നുള്ള 1,90,74,046 തൊഴിലാളികളും ഒഡീഷയില്‍ നിന്നുള്ള 1,28,53,007 തൊഴിലാളികളും ജാര്‍ഖണ്ഡില്‍ നിന്നുള്ള 70,96,842 തൊഴിലാളികളും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. ഈ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇ-ശ്രം കാര്‍ഡ് നല്‍കും.തൊഴിലാളികള്‍ക്ക് അവരുടെ ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവയുടെ സഹായത്തോടെ പോര്‍ട്ടലില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാം. അതിനിടെ, ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും തൊഴില്‍ മന്ത്രാലയം ദേശീയ ടോള്‍ ഫ്രീ നമ്പര്‍ 14434 അവതരിപ്പിക്കുകയും ചെയ്തു. രജിസ്ട്രേഷന്‍ പ്രക്രിയയെ സംബന്ധിച്ച തൊഴിലാളികളുടെ എല്ലാ സംശയങ്ങളും ഈ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ട് പരിഹരിക്കാന്‍ കഴിയും.

ഇ-ശ്രം പോര്‍ട്ടലില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

ഘട്ടം 1: ഇ-ശ്രം പോര്‍ട്ടല്‍ പേജിന്റെ ഔദ്യോഗിക വെബ്സൈറ്റായ eshram.gov.in സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്യുക. അല്ലെങ്കില്‍ ഈ ലിങ്കില്‍ https://www.eshram.gov.in/ ക്ലിക്ക് ചെയ്യുക.


ഘട്ടം 2: ഹോം പേജില്‍, ഇ-ശ്രം രജിസ്റ്റര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.


ഘട്ടം 3: അതില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ഒരു പുതിയ പേജ് തുറക്കും

. https://register.eshram.gov.in/#/user/self


ഘട്ടം 4: രജിസ്റ്റര്‍ ചെയ്യുന്നതിനായി ഉപയോക്താവ് അവരുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കണം.


ഘട്ടം 5: ക്യാപ്ച നല്‍കി തങ്ങള്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലോ (ഇപിഎഫ്ഒ) അല്ലെങ്കില്‍ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനിലോ (ഇഎസ്ഐസി) അംഗമാണോ എന്നത് തിരഞ്ഞെടുത്ത് 'സെന്‍ഡ് ഒടിപി' ക്ലിക്ക് ചെയ്യുക.
ഘട്ടം 6: രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ഉപയോക്താവ് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കുക.

നിര്‍മ്മാണ തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, പ്ലാറ്റ്ഫോം തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള അസംഘടിത തൊഴിലാളികളുടെ (യുഡബ്ല്യു) ദേശീയ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനായാണ് 2021 ഓഗസ്റ്റ് 26ന് തൊഴില്‍ മന്ത്രാലയം ഇ-ശ്രം പോര്‍ട്ടല്‍ ആരംഭിച്ചത്. 16 നും 59 നും ഇടയില്‍ പ്രായമുള്ള, അസംഘടിത മേഖലയിലെ ഏതൊരു തൊഴിലാളിക്കും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനും അവരുടെ ഇ-ശ്രം കാര്‍ഡ് കൈവശം വെയ്ക്കാനും കഴിയും.