ഓപ്പറേഷൻ സിന്ദൂർ മൂന്ന് സേനകൾ സംയുക്തമായാണ് ആക്രമണം നടത്തിയത്പാ കിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തു

Operation-SINDHOOR

ഓപ്പറേഷൻ സിന്ദൂർ മൂന്ന് സേനകൾ സംയുക്തമായാണ് ആക്രമണം നടത്തിയത്പാ കിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും 9  ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തു

സിന്ദൂർ അഥവാ സിന്ദൂരം എന്നത് വിവാഹിതരായ ഹിന്ദു സ്ത്രീകളുടെ അടയാളമാണ്. കൂടാതെ ഇത് ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന കൂട്ടക്കൊലയെ പരാമർശിക്കുന്നതുമാണ്. പഹൽഗാം ആക്രമണത്തിൽ മധുവിധു ആഘോഷിക്കാനെത്തിയ നവദമ്പതികളെപ്പോലും ഭീകരർ വെറുതെ വിട്ടിരുന്നില്ല. വിവാഹിതരായ പുരുഷന്മാരെയടക്കം എല്ലാവരെയും മതത്തിന്റെ അടിസ്ഥാനത്തിൽ വേർപെടുത്തി ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. ആക്രമണത്തിൽ വിധവകളായ സ്ത്രീകൾക്കുള്ള ആദര സൂചകമായാണ് പ്രധാനമന്ത്രി സൈനിക നടപടിക്ക് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകിയത്. പുലർച്ചെ നടത്തിയ ആക്രമണങ്ങളിൽ കൃത്യതയുള്ള മിസൈലുകളും വെടിക്കോപ്പുകൾ ഉപയോഗിച്ച്, കരസേന, നാവികസേന, ഇന്ത്യൻ വ്യോമസേന (IAF) എന്നീ മൂന്ന് സേനകൾ സംയുക്തമായാണ് ആക്രമണം നടത്തിയത്. പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തു......

ഓപ്പറേഷൻ സിന്ദൂർ; 25 മിനിട്ടിൽ 9 ലക്ഷ്യങ്ങൾ; 80 ഭീകരർ കൊല്ലപ്പെട്ടു;   ന്യൂഡല്‍ഹി: അതിർത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ച് സൈന്യം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം പത്രസമ്മേളനത്തിനിടെ ഇന്ത്യ നേരിട്ട പഴയ ഭീകരാക്രമണങ്ങളെ വിദേശകാര്യ സെക്രട്ടറി എടുത്തു പറഞ്ഞു. “രണ്ടു കോടി സഞ്ചാരികളാണ് കഴി‍ഞ്ഞ വർഷം ജമ്മുവിൽ എത്തിയത്. ഇതിനെ തടയിടാനാണ് അതിർത്തികടന്നുള്ള ഭീകരാക്രമണത്തിന് പാക്കിസ്ഥാൻ ശ്രമിച്ചത്. ജമ്മു കശ്മീരിന്റെ സമാധാനം തകർക്കാനാണ് ശ്രമിച്ചത്. ഭീകരവാദികൾക്കുള്ള ശക്തമായ മറുപടിയാണിത്”.

ഭീകരവാദികൾക്ക് സാമ്പത്തിക സഹായം എത്തിച്ച് വളർത്തുകയാണ് പാകിസ്താന്‍റെ ലക്ഷ്യമെന്നും മിസ്രി പറഞ്ഞു. ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആണ് പാകിസ്താൻ ശ്രമിക്കുന്നത്. ഭീകരവാദികളുടെ സുരക്ഷിത താവളമായി പാകിസ്താൻ മാറിപഹൽഗാം ആക്രമത്തെ കുറിച്ച് ഒരു വാർത്താക്കുറുപ്പ് മാത്രമാണ് പാകിസ്താൻ പുറത്തിറക്കിയത്..’വിദേശകാര്യ സെക്രട്ടറി പറഞ്ഞു ഭീകരാക്രമണത്തിന്റെ തീവ്രത വിവരിക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത്. പാർലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം എന്നിവയുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു ഓപറേഷന്‍ സിന്ദൂര്‍’ തിരിച്ചടിയെ കുറിച്ച് സൈന്യത്തിന്റെ ഭാഗം വിശദീകരിച്ചത് കേണൽ സോഫിയ ഖുറേഷി, വിങ്ങ് കമാൻഡർ വ്യോമിക സിങ് എന്നിങ്ങനെ രണ്ട് വനിതാ ഉദ്യോഗസ്ഥരായിരുന്നു. ഭീകരാക്രമണങ്ങളുടെ തീവ്രത വിവരിക്കുന്ന  ദൃശ്യങ്ങളോടെയായിരുന്നു വാര്‍ത്താസമ്മേളനം തുടങ്ങിയത്.

ടിആർഎഫ് ആണ് പഹൽഗാം ആക്രമണത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലഷ്കർ–ഇ–തയിബയുമായി ബന്ധമുള്ള സംഘടനയാണ് ഇത്. ടിആർഎഫ് എന്നത് ചെറിയ സംഘടനയാണ് അവർക്ക് പിന്നിൽ വലിയ ഭീകരവാദ സംഘടനകളാണ് ഉള്ളത്. പാക്കിസ്ഥാൻ കേന്ദ്രമായുള്ള ഭീകരവാദ സംഘടനകളായ എൽഇടി, ജയ്ഷെ എന്നിവരാണ് ഇതിനു പിന്നിൽ ഉള്ളത്.......

ഏപ്രിൽ 22ന് ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 25 ഇന്ത്യക്കാര്‍ക്കും ഒരു നേപ്പാളി പൗരനും ജീവന്‍ നഷ്ടമായിരുന്നു, ഇതിന് പാക് അതിര്‍ത്തിക്കുള്ളില്‍ കടന്ന് ആദ്യ മറുപടി നല്‍കി ഇന്ത്യദില്ലി: എല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിര്‍ദേശം നല്‍കി, അണിവിട തെറ്റാതെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ കൃത്യമായി ഏകോപനം ചെയ്തു.

26 മനുഷ്യജീവനുകള്‍ അപഹരിച്ച പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ മറുപടി നല്‍കി പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകര പരിശീലന കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ന് പുലര്‍ച്ചെ തരിപ്പിണമാക്കിയിരിക്കുകയായിരുന്നു ഇന്ത്യന്‍ സൈന്യം.

ഇന്ത്യയുടെ കനത്ത മിസൈല്‍ ആക്രമണത്തില്‍ നിരവധി പാക് ഭീകരർ കൊല്ലപ്പെട്ടു. പാക് ചാരന്‍മാരുടെയെല്ലാം കണ്ണും കാതും മൂടിക്കെട്ടി അതീവ രഹസ്യമായായിരുന്നു പാകിസ്ഥാന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കാനുള്ള ഇന്ത്യന്‍ നീക്കം. പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് 15-ാം ദിനം പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ പ്രതികാരം ചെയ്തു. മൂന്ന് സൈനിക മേധാവികളും കഴിഞ്ഞ ദിവസങ്ങളിലായി പ്രധാനമന്ത്രിയെ കണ്ടതോടെ ഇനി ഇന്ത്യയുടെ നീക്കമെന്ത് എന്ന സൂചന പുറത്തുവന്നിരുന്നു. ഒടുവില്‍ ഇന്ന് പുലര്‍ച്ചെ 1.44ന് അത് സംഭവിച്ചു.

പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകര താവളങ്ങളില്‍ വ്യോമാക്രമണം നടത്തി ഇന്ത്യന്‍ സേന പാകിസ്ഥാനെ വിറപ്പിച്ചു. ബഹല്‍വല്‍പൂര്‍, സിയാല്‍ക്കോട്ട്, മുരിഡ്‌കെ, കോട്‌ലി എന്നിവിടങ്ങളിലെ പാക് ഭീകര താവളങ്ങള്‍ ഇന്ത്യ തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-ത്വയ്‌ബ, ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ വ്യോമാക്രമണം.

ഇന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ സ്പോണ്‍സര്‍മാരായി കുപ്രസിദ്ധി നേടിയവയാണ് ഈ മൂന്ന് സംഘടനകളും. മുംബൈ ഭീകരാക്രമണത്തിലടക്കം പാക് ഭീകരസംഘടനകളുടെ നേരിട്ടുള്ള പങ്ക് ലോകമറിഞ്ഞതുമാണ്. 

പ്രധാനമന്ത്രിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവിന്‍റെയും നിര്‍ദേശങ്ങള്‍ പ്രകാരം ഇന്ത്യന്‍ കരസേനയും വായുസേനയും നാവികസേനയും സംയുക്തമായാണ് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെ വ്യോമാക്രമണം നടത്തിയത്. 9 ഇടങ്ങളിലെയും വ്യോമാക്രമണം പൂര്‍ണ വിജയമാണെന്ന് ഇന്ത്യന്‍ സൈന്യത്തെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇക്കഴിഞ്ഞ ഏപ്രിൽ 22ന് ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 25 ഇന്ത്യക്കാര്‍ക്കും ഒരു നേപ്പാളി പൗരനും ജീവന്‍ നഷ്ടമായിരുന്നു. അതിസുന്ദരമായ പഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് പാക് ഭീകരര്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ ഒരു മലയാളിക്കും ജീവന്‍ നഷ്ടമായി.

പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ചുട്ട മറുപടി നല്‍കുമെന്ന് അന്നേ ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാക് അതിര്‍ത്തിക്കുള്ളില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഇന്ത്യ നടത്തിയ ഏറ്റവും വലിയ സൈനിക നീക്കമായി 9 പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍. 'നീതി നടപ്പാക്കി'യെന്നാണ് പാകിസ്ഥാന് നല്‍കിയ പ്രത്യാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ കരസേനയുടെ പ്രതികരണം. ആക്രമണത്തിന് പിന്നാലെ പ്രതിരോധ മന്ത്രി രാജാനാഥ് സിങ് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി.

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം. ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയത്. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മസൂദ് അസ്ഹറിന്റെ സഹോദരി ഉൾപ്പെടെ 14 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്.

ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളുടെ ഭാര്യാ സഹോദരനും ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളിൽ ഉൾപ്പെടുന്നുവെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു. അതേസമയം 32 പേരാണ് കൊല്ലപ്പെട്ടതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

പാകിസ്ഥാൻ, പാക് അധീന കശ്മീർ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര ക്യാമ്പുകൾ ആക്രമിച്ച് 70 ഭീകരരെ വധിച്ചെന്നാണ് സൈന്യം അറിയിച്ചത്. 24 മിസൈലുകൾ പ്രയോ​ഗിക്കാൻ ഇന്ത്യയ്ക്ക് 25 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ . മെയ് 7 ന് പുലർച്ചെ 1:05 മുതൽ പുലർച്ചെ 1:30 വരെ നീണ്ടുനിന്ന ആക്രമണങ്ങൾ ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവ സംയുക്തമായയാണ് നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ എന്നാണ് നൽകിയ പേര്.  മുറിദ്കെ, ബഹവൽപൂർ, കോട്‌ലി, ഗുൽപൂർ, ഭീംബർ, ചക് അമ്രു, സിയാൽകോട്ട്, മുസാഫറാബാദ് എന്നീ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.  ഇന്ത്യയ്‌ക്കെതിരെ ആക്രമണം

നിർണായക സാഹചര്യം, രാജ്യം അതീവ ജാഗ്രതയിൽ, വിദേശ സന്ദർശനം മാറ്റിവെച്ച് പ്രധാനമന്ത്രി

ദില്ലി : പെഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതിന് പിന്നാലെ രാജ്യം കനത്ത സുരക്ഷയിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദർശനം മാറ്റിവെച്ചു. മെയ് 13 മുതൽ 17 വരെ നടത്താനിരുന്ന ക്രൊയേഷ്യ, നോർവേ, നെതർലാൻഡ്സ് സന്ദർശനമാണ് മാറ്റിവെച്ചത്.

നേരത്തെ മെയ് 9 ന് നടക്കുന്ന റഷ്യൻ വിക്ടറി പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ വ്യാദിമിർ പുടിൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാൽ പെഹൽഗാം ഭീകരാക്രമണത്തിന്റെ സാഹചര്യത്തിൽ ഈ സന്ദർശനം പ്രധാനമന്ത്രി മാറ്റിവെക്കുകയായിരുന്നു. പാകിസ്ഥാൻ ഭീകരരുടെ താവളങ്ങൾ തകർത്ത് ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് അടക്കം അതി പ്രധാന സാഹചര്യത്തിലാണ് രണ്ടാമതും വിദേശ സന്ദർശനം മാറ്റിവെക്കുന്നത്.  

ഇന്ത്യൻ സൈന്യത്തിന്റെ 'ഓപ്പറേഷൻ സിന്ദൂർ' സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട വിവരങ്ങളും തുടർ നടപടികളും അതിർത്തിയിലെ സാഹചര്യങ്ങളും ഇരുവരും ചർച്ച ചെയ്തു. 

പാകിസ്ഥാന് തിരിച്ചടി, പെഹൽഗാമിന് മറുപടി 

26 മനുഷ്യജീവനുകള്‍ അപഹരിച്ച പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ മറുപടി നല്‍കി, പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകര പരിശീലന കേന്ദ്രങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ തകർത്തത്. 25 മിനിറ്റിനുള്ളിലാണ് ഇന്ത്യൻ മിസൈലുകൾ പാകിസ്ഥാന്റെയും പാക് അധീന കശ്മീരിലേയും ഒമ്പത് ഭീകര ക്യാമ്പുകൾ തകർത്ത് ഭീകരരെ വധിച്ചതെന്ന് സൈന്യം വിശദീകരിച്ചു.ഇന്ന് പുലർച്ചെ 1:05 മുതൽ പുലർച്ചെ 1:30 വരെ നീണ്ടുനിന്ന പ്രത്യാക്രമണത്തിന് ഇന്ത്യൻ ആർമിക്ക് ഒപ്പം, നാവികസേന, വ്യോമസേന എന്നിവയും പങ്കാളികളായി.  വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്ക് ഒപ്പം  കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും ചേർന്നാണ് സർജിക്കൽ സ്ട്രൈക്കിനെ കുറിച്ച് പ്രത്യേക വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചത്. "കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, പാക്കിസ്ഥാൻ പാക് അധീന കശ്മീരിലും പാകിസ്ഥാനിലും തീവ്രവാദ റിക്രൂട്ട്‌മെന്റ് സെന്ററുകളും, പരിശീലന മേഖലകളും  ലോഞ്ച് പാഡുകളും നിർമ്മിച്ചുവരികയാണ്. ഇത് തകർക്കാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് സൈന്യം വിശദീകരിച്ചു. 

Courtesy- Asianet News & Janam TV