ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് 4 900 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും
The Prime Minister will visit Tamil Nadu on a two-day visit to present development projects worth Rs 4900 crore to the country
ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക്;
4,900 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും..
ചെന്നൈ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട്ടിലേക്ക്. 4,900 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇന്ന് തമിഴ്നാട്ടിൽ എത്തുന്ന പ്രധാനമന്ത്രി നാളെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിൽ ദർശനം നടത്തും.
ചോള ചക്രവർത്തി രാജേന്ദ്ര ചോളൻ ഒന്നാമന്‍റെ ജയന്തി ആഘോഷത്തിൽ പങ്കെടുക്കും. തൂത്തുക്കുടി. വിമാനത്താവളത്തിൽ 450 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം തുടക്കം കുറിക്കും വിശാലമായ നവീകരണ പ്രവർത്തനങ്ങളാണ് തൂത്തുക്കുടി വിമാനത്താവളത്തിൽ നടത്തുന്നത്.
രാജരാജ ചോളനും രാജേന്ദ്ര ചോളനും രാജ്യത്തിൻ്റെ അടയാളവും അഭിമാനവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കുറഞ്ഞ വൈദ്യുതി ഉപഭോഗമുള്ള എൽഇഡി ബൾബുകളാണ് തൂത്തുക്കുടി വിമാനത്താവളത്തിൽ. സജ്ജീകരിച്ചിരിക്കുന്നത്.
PM Modi in Gangaikonda Cholapuram: Rajendra Chola's legacy brought alive!
നിരവധി ആധുനിക സംവിധാനങ്ങളോടെയാണ് വിമാനത്താവളം ഒരുക്കിയിരിക്കുന്നത്. ചോള ചക്രവർത്തി രാജേന്ദ്ര ചോളൻ ഒന്നാമന്‍റെ ജയന്തിയാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ആടി തിരുവാതിര ഉത്സവത്തിൽ പങ്കെടുക്കും. ദേശീയപാതയുടെയും റെയിൽവേ ലൈനുകളുടെയും വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. യുകെയിലും മാലദ്വീപിലും സന്ദർശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്